കെ. എഫ്. ബി കണ്ണൂർ ജില്ല ജനറൽ ബോഡി യോഗം

പ്രിയപ്പെട്ടവരെ, 🙏✨

കണ്ണിന് കാഴ്ചയില്ലാത്ത കുരുന്നുകൾക്ക് സ്നേഹത്തോടെ ഭക്ഷണം എത്തിച്ചുനൽകാൻ സഹായിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഈ കുരുന്നുകൾക്കായി ഒരു നേരത്തെ ഭക്ഷണം നൽകി അവരോടൊപ്പം ചേർന്നുനിന്ന നമ്മുടെ DMA കുടുംബത്തിലെ സ്നേഹമുള്ള ഓരോ വ്യക്തിയുടെയും സഹകരണം എടുത്തു പറയേണ്ടതാണ്. നിങ്ങളുടെ ഈ കൊച്ചു സഹായം അവരുടെ മുഖത്ത് വിരിയിച്ച പുഞ്ചിരി വളരെ വലുതാണ്.
നല്ലൊരു മനസ്സിന് ഉടമകളായ എല്ലാ പ്രിയപ്പെട്ടവർക്കും അവർ നടത്തുന്ന പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി ആത്മാർത്ഥമായ നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങളിൽ നിങ്ങളുടെ എല്ലാവരുടെയും സഹകരണവും പിന്തുണയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ,

പ്രസിഡണ്ട് / സെക്രട്ടറി
ദുബായ് മലയാളി അസോസിയേഷൻ